October 10, 2026

അമ്മയുടെയും കുഞ്ഞിന്റെയും മരണം കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

0
IMG_20230724_102541.jpg
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച ജില്ലാ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കടവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് മന്‍സൂര്‍, മുത്തലിബ് പഞ്ചാര, സുഹൈല്‍ കമ്പളക്കാട് എന്നിവരാണ് കുടുംബത്തിന്റെ ആരോപണങ്ങളില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കണമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടത്. കുടുംബം ഗുരുതര ആരോപണങ്ങളാണ് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ പൊലിസ് ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ പ്രത്യക്ഷ സമരങ്ങളിലേക്കടക്കം യൂത്ത്‌കോണ്‍ഗ്രസ് നീങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *