എൽഡിഎഫ് ‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ :മണിപ്പുരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മണിപ്പുരിലെ വംശീയകലാപം നിരവധിപേരുടെ ജീവനെടുത്തിട്ടും കേന്ദ്ര സർക്കാർ തുടരുന്ന ക്രൂരമായ മൗനത്തിനെതിരെയായിരുന്നു സമരം. മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും മണിപ്പുർ ജനതയ്‌ക്ക് ഐക്യദാർഢ്യം അറിയിച്ചുമായിരുന്നു 'സേവ് മണിപ്പുർ' ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഡി രാജൻ അദ്ധ്യക്ഷനായി. എൽഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കൺവീനർ കെ റഫീഖ് സ്വാഗതവും വി യൂസഫ് നന്ദിയും പറഞ്ഞു. കെ കെ ഹംസ, സി എസ് സ്റ്റാൻലി, സി എം ശിവരാമൻ, പി കെ മൂർത്തി, വി പി വർക്കി, ജോസഫ് മാണിശ്ശേരി, മുഹമ്മദ് പഞ്ചാര, എം സി രാധാകൃഷ്ണൻ, സണ്ണിമാത്യു, എം മധു, വി ഹാരിസ്, സി യൂസഫ് എന്നിവർ സംസാരിച്ചു.






Leave a Reply