June 7, 2026

ഡി.വൈ.എഫ്.ഐ യിൽ ചേർന്നവർക്ക് സ്വീകരണം നൽകി

0
IMG_20230727_162813.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കൽപ്പറ്റയിൽ മുസ്ലിം യൂത്ത് ലീഗ് രാഷ്ട്രീയം ഉപേക്ഷിച്ച് ഡിവൈഎഫ്ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. നിരവധി പേരാണ് ഡിവൈഎഫ്ഐയിൽ ചേർന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കൽപ്പറ്റ നോർത്ത് മേഖലാ സെക്രട്ടറി മുഹമ്മദ് റാഫിൽ, മേഖലാ പ്രസിഡണ്ട് ഇ ഷംലാസ്, മേഖലാ ട്രഷറർ നിധിൻ പി സി, ജംഷീദ് ചേമ്പിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *