June 7, 2026

വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിൽ ഡി. സി. സി അനുശോചനം രേഖപ്പെടുത്തി

0
IMG_20230731_170828.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ നിര്യാണത്തിലൂടെ പാർട്ടിക്ക് ഗുരുസ്ഥാനീയനായ ഒരാളെയാണ് നഷ്ടപ്പെട്ടത്. പാർട്ടിയിലെ നിർണായക പ്രസ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം മികച്ച പാർലമെന്ററിയനും മികച്ച ഭരണകർത്താവുമായിരുന്നു. സ്പീക്കർ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുന്നതും പാർലമെന്‍ററി ജനാധിപത്യത്തിന് മികച്ച മാതൃകയുമാണ്. അദ്ദേഹം സ്പീക്കറായിരുന്ന നിയമ സഭയിൽ നിയമസഭാംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹത്തിന്‍റെ കുടുംബങ്ങളുടെയും പാർട്ടിപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *