August 2, 2026

മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും സംഘടിപ്പിച്ചു

0
IMG_20230731_164758.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസ് എടുത്ത് പ്രതികാരം തീര്‍ക്കുകയാണ് പിണറായി സര്‍ക്കാരെന്നാരോപിച്ചും, ആലുവയില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലിക ചാന്ദിനിയുടെ മരണത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസ് അലംഭാവം കാണിച്ചതില്‍ പ്രതിഷേധിച്ചും കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളം നടക്കുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റേയും ധര്‍ണ്ണയുടെയും ഭാഗമായി മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി. കെ.പി.സി.സി.മെമ്പര്‍ പി.പി. ആലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എം.ജി.ബിജു, സില്‍വി തോമസ്, പി.വി.ജോര്‍ജ്, എക്കണ്ടി മൊയ്തൂട്ടി, അഡ്വ.ശ്രീകാന്ത് പട്ടയന്‍, സാബു പൊന്നിയില്‍, പി.എം.ബെന്നി, മുജീബ് കോടിയോടന്‍, സുഹൈര്‍ സി.എച്ച്, സുശോഭ് ചെറുക്കുമ്പം, എം.പി.ശശികുമാര്‍, എന്നിവര്‍ സംസാരിച്ചു. സതീശന്‍ പുളിമൂട് ശശി തോല്‍പ്പെട്ടി, എം.ജി.ബാബു, ശശി.കെ, അസീസ്സ് വാളാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം കോണ്‍ഗ്രസ് കമിറ്റി പ്രസിഡണ്ട് മറ്റു ഭാരവാഹികള്‍, മഹിളാ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു തുടങ്ങി പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *