എസ്. വൈ.എസ് സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സംഗമം ആഗസ്റ്റ് 15 ന് ബത്തേരിയില്‍
ബത്തേരി: എസ്. വൈ.എസ് സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സംഗമം ആഗസ്റ്റ് 15 ന് ബത്തേരിയില്‍. മതേതരത്വം ഇന്ത്യയുടെ മതം' എന്ന ശീര്‍ഷകവുമായാണ് ആഗസ്റ്റ് 15 ന് എസ് വൈ.എസ് ജില്ലാ കമ്മിറ്റി ബത്തേരിയില്‍ രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിക്കുന്നത്. സംഗമം വിജയപ്പിക്കാന്‍ സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തിരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി സുബൈര്‍ കണിയാമ്പറ്റ അദ്ധ്യക്ഷത വഹിച്ച യോഗംഎസ് ഇ എ സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ അസീസ് പഴയ വൈത്തിരി ഉദ്ഘാടനം ചെയ്തു.അബുബക്കര്‍ വെങ്ങപ്പള്ളി, അബ്ദുല്‍ കരീം പരിയാരം, അബ്ദുല്‍ റഷീദ് പനമരം, സി.കെ ജാഫര്‍ പിണങ്ങോട്, ശിഹാബ് ചെതലയം, ഉസ്മാന്‍ ഉപ്പി കമ്പളക്കാട്, സി അബുബക്കര്‍ തരുവണ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി മുനീര്‍ വാളാട് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഫൈസല്‍ ബിനാച്ചി നന്ദിയും പറഞ്ഞു.






Leave a Reply