November 2, 2026

സബ്ജൂനിയർ ഫുട്ബോൾ ടീം ജില്ലാ ഫൈനൽ സെലക്ഷൻ നാളെ ജില്ലാ സ്റ്റേഡിയത്തിൽ

0
20230804_162554.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള സബ് ജൂനിയർ ഫുട്ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഫൈനൽ സെലക്ഷൻ ട്രയൽസ് നാളെ. എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് സെലക്ഷൻ. ജില്ലയിൽ 3 കേന്ദ്രങ്ങളിലായി നടത്തിയ താലൂക്ക് തല ട്രയൽസിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുക്കുക. ഇതിൽ നിന്നും ജില്ലാ ക്യാമ്പിലേക്കും തുടർന്ന് ജില്ലാ ടീമിലേക്കും കളിക്കാരെ തെരഞ്ഞെടുക്കും.
ഫൈനൽ സെലക്ഷൻ ട്രയൽസ് രാവിലെ 9 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ റഫീഖ്, സെക്രട്ടറി ബിനു തോമസ്, എക്സികുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. 
സെലക്ഷൻ ട്രയൽസിന്
 എം.എസ്.പി സെലക്ടറും, മുൻ കോച്ചുമായ ബിനോയ് സി ജെയിംസ് ചിഫ് സെലക്ടറായി നേതൃത്വം നൽകും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *