മൈസൂരിൽ നിന്ന് കടത്തിയ കഞ്ചാവുമായി യുവാവ് ബത്തേരിയിൽ പിടിയിൽ
ബത്തേരി: വിൽപ്പനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസിനെ (35) ആണ് ബത്തേരി എസ്.ഐ നൗഫൽ സി. അറസ്റ്റ് ചെയ്തത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിലും നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് ഒരു കിലോഗ്രാം 80 ഗ്രാം കഞ്ചാവും, തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും, വിൽപ്പനയ്ക്കായി പാക്ക് ചെയ്യാനുള്ള പ്ലാസ്റ്റിക് കവറുകളും പോലീസ് പിടിച്ചെടുത്തു.




Leave a Reply