August 2, 2026

സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന മഹാധര്‍ണ്ണയുടെ പ്രചരണാര്‍ഥമുള്ള വാഹനജാഥക്ക് തുടക്കമായി

0
IMG_20230805_121929.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കല്‍പ്പറ്റയില്‍ 9ന് നടത്തുന്ന മഹാധര്‍ണ്ണയുടെ പ്രചരണാര്‍ഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡ് പിന്‍വലിക്കുക, വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിച്ച് കമ്പനിയാക്കുന്ന ഭേദഗതി ബില്‍ പിന്‍വലിക്കുക, പൊതുമേഖല വിറ്റുതുലച്ചുള്ള സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, അങ്കണവാടി-ആശ-ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്.കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച പ്രചരണ വാഹനജാഥ സിഐടിയു ജില്ലാ ട്രഷറര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റഅധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പി പി ആലി, ജാഥ മാനേജര്‍ വി വി ബേബി, വൈസ് ക്യാപ്റ്റന്‍മാരായ സി എസ് സ്റ്റാന്‍ലി , സി മൊയ്തീന്‍ കുട്ടി, എന്‍ ഒ ദേവസ്യ, സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ പി വി സഹദേവന്‍, വി സുരേഷ് ബാബു, പി കെ മൂര്‍ത്തി, – ഡി രാജന്‍ എന്നിവര്‍ സംസാരിച്ചു. പി കെ അബു സ്വാഗതം പറഞ്ഞു. ജാഥയുടെ വെള്ളിയാഴ്ചത്തെ പര്യടനം കോട്ടത്തറയില്‍ സമാപിച്ചു. ജാഥ ശനിയാഴ്ച സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *