September 13, 2026

പുഴംകുനി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
eiYGOJD66348.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാഴവറ്റ: കാരാപ്പുഴ ഡാമിന്റെ പദ്ധതി പ്രദേശത്ത് വാഴവറ്റയ്ക്ക് സമീപം പുഴംകുനി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.വാഴവറ്റ മലങ്കര കോളനിയിലെ വെളിയന്‍ എന്ന കൊടകന്‍ (60 ) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വൈകീട്ട് സംഭവം നടന്നയുടന്‍ അഗ്നി രക്ഷാ സേനാംഗങ്ങള്‍, നാട്ടുകാര്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ തുര്‍ക്കി ജീവന്‍ രക്ഷാ സമിതി അംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *