September 13, 2026

വയനാട്ടിൽ യു.ഡി.എഫ് ഐക്യത്തോടെ മുന്നോട്ടുപോകണം: ജോയ് എബ്രഹാം

0
IMG_20260913_113203
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റയുടെ വികസനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുള്ള വയനാട് ജില്ലയിൽ യു.ഡി.എഫ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം (എക്സ് എം.പി.) പറഞ്ഞു. കൽപ്പറ്റയിൽ നടന്ന കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനെതിരായ ജനവികാരത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് അവർ യു.ഡി.എഫ് സർക്കാരിനെതിരെ സമരപരിപാടികൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇ.എസ്.എ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് തലച്ചിറ, സാജു സ്റ്റീഫൻ, ബിജു ഏലിയാസ്, കെ. ടി. ജോർജ്, ജോണി കൈതമറ്റം, ലിന്റോ കുര്യാക്കോസ്, ബിജു പി. വി., കെ. വി. കുര്യാക്കോസ്, സുലഭി മോസസ്, കെ. എ. മാത്യു, ലിയോ ടോം, സി. പി. അഷ്റഫ്, പി. രാമചന്ദ്രൻ, കെ. എം. പൗലോസ്, കെ. വി. പൗലോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *