August 2, 2026

ദേശീയ കൈത്തറി ദിനാചരണവും നെയ്ത്തുകാരെ ആദരിക്കലും

0
IMG-20230809-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി: 
നെയ്ത്ത് ഗ്രാമത്തില്‍ ദേശീയ കൈത്തറി ദിനാചരണവും മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീലയുടെ അധ്യക്ഷതയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി. കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി കൈത്തറി മേഖല നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും കൈത്തറി തുണിത്തരങ്ങളുടെ ഗുണ നിലവാരങ്ങളെക്കുറിച്ചും ജനറല്‍ മാനേജര്‍ പ്രതിപാദിച്ചു. 
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, നബാര്‍ഡ് എജിഎം ജിഷ.വി, സംഘം പ്രസിഡന്റ് പി.ജെ ആന്റണി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാജേഷ് കുമാര്‍, വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിട്രാര്‍, കലാവതി പി.എസ്, സംഘം ഡയറക്ടറുമാരായ പി.കെ സുരേഷ്, ടി .അയ്യപ്പന്‍, സംഘം സെക്രട്ടറി ഷജീര്‍.കെ, ജില്ല വ്യവസായ കേന്ദ്രം സീനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ രാധാകുമാരി എ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കൈത്തറി നെയ്ത്ത് , വൈന്‍ഡിങ് മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തി. തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *