August 3, 2026

കണിയാമ്പറ്റ സ്കൂളിൽ കയറി വിദ്യാര്‍ത്ഥിയെ പൂച്ചട്ടി കൊണ്ടു തലക്കടിച്ചു ; യുവാക്കള്‍ അറസ്റ്റില്‍

0
20230809_180132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, പാമ്പോടന്‍വീട്ടില്‍ ജാസിര്‍ മിദ്‌ലാജ്(21), പച്ചിലക്കാട്, വെള്ളാരംകുന്നുമ്മല്‍വീട്ടില്‍വി.കെ. മുഹമ്മദ് യാസിര്‍(21), കമ്പളക്കാട്, മുരിക്കോലിവീട്ടില്‍ മുഹമ്മദ് അമാസ്(18), പരിയാരം, കായക്കല്‍വീട്ടില്‍ മുഹമ്മദ് ഷനൂപ്(21),പച്ചിലക്കാട്, പുഴക്കല്‍ വീട്ടില്‍ ഷഹല്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ഏഴിന് ഉച്ചക്കാണ് സംഘം ചേര്‍ന്ന് യുവാക്കള്‍ കൈകൊണ്ടും, കാല്‍കൊണ്ടും മര്‍ദിക്കുകയും പൂച്ചട്ടികൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിപ്രകാരമാണ് നടപടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതേ പ്രതികളെ രക്ഷിക്കാൻ ഊർജിത രാഷ്ടിയ സമ്മർദ്ദവുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *