October 12, 2026

മുത്തങ്ങയിൽ 47 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ പിടികൂടി

0
20230809_185815.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ മൈസൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന കര്‍ണാടക എസ്ആര്‍ടിസി ബസില്‍ വെച്ച് 47 ഗ്രാം എംഡിഎംഎ കടത്തി കൊണ്ട് വന്ന യുവാക്കളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍ നൗഫല്‍ (33), വെട്ടിക്കാട്ട് കണ്ടത്തില്‍ മുഹമ്മദ് ഹാസിഫ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏ.ജി തമ്പി, പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ മഹേഷ്, രാജീവന്‍ വിഷ്ണു എന്നിവര്‍  പങ്കെടുത്തു. പ്രതികളെയും, കേസ് റികര്‍ഡുകളും തൊണ്ടി സാധനങ്ങളും തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *