May 20, 2024

മാരത്തോണ്‍ മത്സരം നടത്തി

0
Eitpaw677807.jpg
  കൽപ്പറ്റ : ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത്‌നിന്നും ആരംഭിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഫ്ളാഗ് ഓഫ് ചെയ്തു. സുസ്ഥിര വികസന ആരോഗ്യലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനും യുവജനങ്ങള്‍ക്കിടയില്‍ എച്ച്.ഐ.വി പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മാരത്തോണിന്റെ ഭാഗമായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടന്നു. സെമിനാര്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി. രാജി അധ്യക്ഷത വഹിച്ചു. ബത്തേരി ടി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണപ്രിയ, ഐ.സി.ടി.സി കൗണ്‍സിലര്‍ മൊയ്ദീന്‍ എന്നിവര്‍ ടി.ബി, എച്ച്.ഐ.വി വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ ടി.ബി ആന്റ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സാവന്‍ സാറ മാത്യു, ഡബ്ല്യു.എം.ഒ കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എ ഷാഹിറ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, ടി.ബി ആന്റ് എച്ച്.ഐ.വി കോഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.ക സലീം, വാഴവറ്റ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബേസില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *