June 20, 2026

ജനകീയ യോഗം ചേര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ : അമ്പലവയല്‍ ഗവ. ആശുപത്രിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ യോഗം ചേര്‍ന്നു. യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ഉള്‍പ്പെടെ ഒരു കോടി 58 ലക്ഷം രൂപയാണ് ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത്. ആശുപത്രിയുടെ സമഗ്രമായ വികസനത്തിന് പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെസ്സി ജോര്‍ജ്, ടി.ബി സെനു, ഷീജ ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ. സനല്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *