കൽപ്പറ്റ ബൈപ്പാസ് നവീകരണം നാലുവരിയായി പൂർത്തീകരിക്കണം -ടി സിദ്ധിഖ് എം.എൽ.എ
കൽപ്പറ്റ:കൽപ്പറ്റ ബൈപ്പാസ് നവീകരണം നാലുവരിയായി തന്നെ പൂർത്തീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിമാർക്ക് നൽകിയ നിവേദനത്തിലും വയനാട് പാർലമെൻറ് അംഗം രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിലും കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: സിദ്ദീഖ് ആവശ്യപ്പെട്ടു.
വയനാട്ടിലെ ഒരു പ്രധാന ടൂറിസം ഹബ്ബായി കൽപ്പറ്റ അതിവേഗം വളരുകയാണ്. എല്ലാ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും കൽപ്പറ്റയിലും പരിസര പ്രദേശങ്ങളിലുമാണ്. ഇതുകൂടാതെ വയനാടിന്റെ പ്രവേശന കേന്ദ്രം കൂടിയാണിത്, അതിനാൽ വയനാട്ടിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നായി കൽപ്പറ്റ മാറിയിരിക്കുകയാണ്. എന്നാൽ മാനന്തവാടി, ബത്തേരി, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ തിരക്ക് കൽപ്പറ്റ ടൗണിൽ ആയതിനാൽ ടൗണിലൂടെ വാഹനങ്ങൾ കടന്നുപോകേണ്ടതിന് മണിക്കൂറുകളോളം വേണം ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഈ വിഷയത്തിന്റെ ദീർഘവീക്ഷണമെന്ന നിലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈനാട്ടി ജംഗ്ഷൻ മുതൽ ട്രാഫിക് ജംഗ്ഷൻ വരെ ബൈപാസ് കമ്മീഷൻ ചെയ്തിട്ടുണ്ട്. മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും കൽപ്പറ്റ ടൗണിൽ പ്രവേശിക്കാതെ കോഴിക്കോട്ടേക്ക് തിരിച്ചുവിടുന്നത് കണക്കിലെടുത്തായിരുന്നു ഇത് കമ്മീഷൻ ചെയ്യ്തത്. നഗരത്തിലേക്കുള്ള ഗതാഗത സാന്ദ്രത നിയന്ത്രിക്കുന്നതിൽ ഇത് വൻ വിജയമായിരുന്നു. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും തിരക്ക് വർധിച്ചതും ഈ ഇരുവരിപ്പാത അപര്യാപ്തമാക്കി. അതിനാൽ 2021-ൽ കഫ് ബി ഈ ബൈപാസ് ഏറ്റെടുക്കുകയും ഈ രണ്ടുവരി പാത നാലുവരിയാക്കി പാത ബിഎം &ബിസി നിലവാരത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനുള്ള പദ്ധതി രൂപീകരിച്ചു, ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ പദ്ധതി നല്ല രീതിയിൽ നടന്നുകൊണ്ടിരുന്നു.
എന്നാൽ ഇപ്പോൾ നോർത്ത് ദേശീയ പാത വികസന പദ്ധതിയുടെ ഭാഗമായി മുത്തങ്ങ മുതൽ പുതുപ്പാടി വരെ ഈ റോഡും ഏറ്റെടുക്കാൻ ദേശീയപാത മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ പദ്ധതി രണ്ടുവരിപ്പാതയ്ക്ക് മാത്രമുള്ളതാണെന്നും ബൈപാസ് രണ്ടുവരിയായി പരിമിതപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും അറിയാൻ കഴിഞ്ഞു. എന്നാൽ നിലവിലെ ഗതാഗത സാന്ദ്രത കണക്കിലെടുത്ത് ഇത് ഗാതാഗതത്തിന് സഹായകരമാവില്ല അത് കൊണ്ട് തന്നെ കൽപ്പറ്റ ബൈപ്പാസിലെ നാലുവരി പദ്ധതി തുടരാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് എം എൽ എ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
കൽപ്പറ്റയുടെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനത്തിനും ഇത് സഹായിക്കുമെന്നും എം എൽ എ നിവേദനത്തിലും രാഹുൽ ഗാന്ധിയുമായി കൂടികാഴ്ചയിലും ആവശ്യപ്പെട്ടു.






Leave a Reply