May 20, 2024

യുദ്ധവിരുദ്ധ സന്ദേശ യാത്ര ; വിദ്യാർത്ഥികൾ എ. ആർക്യാമ്പ് സന്ദർശിച്ചു

0
20230813 151227.jpg

കാക്കവയൽ: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പുത്തൂർ വയൽ ആംഡ് റിസർവ് ഫോഴ്സ് ക്യാമ്പ് സന്ദർശിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു . ആയുധങ്ങൾ ശേഖരിക്കുന്നത് യുദ്ധമുണ്ടാക്കാൻ വേണ്ടിയായിരിക്കരുതെന്നും സമാധാനത്തിന് വിള്ളൽ ഉണ്ടാവുമ്പോൾ അത് തിരിച്ചു പിടിക്കുവാൻ വേണ്ടിയാവണമെന്നും പോലീസ് സൂപ്രണ്ട് പദം സിംഗ് പറഞ്ഞു. 
          ആർമി ഹെഡ് കോൺസ്റ്റബിൾ ബിനിൽ ക്യാമ്പിലെ ആയുധങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. പോലീസ് സേന, ഡോഗ് സ്കോഡ് , വാഹന വ്യൂഹങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നേരിൽകണ്ട് മനസ്സിലാക്കി. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച യാത്രയ്ക്ക് അജയൻ കെ ,പി കെ ഖാദർ , ജുമൈല പി ബബിത പി എം, ജഹാൻ ഷാ, ഫാത്തിമ മിൻ ഹ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *