June 20, 2026

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് വീടിനോട്‌ ചേർന്ന ഭാഗം തകര്‍ന്നു

0
IMG_20230814_100837.jpg
By ന്യൂസ് വയനാട് ബ്യൂറോ
പീച്ചങ്കോട്: വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പീച്ചങ്കോട് കുന്നമംഗലം വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡാണ് തകര്‍ന്നത്. തീപിടിച്ച ശേഷം പാചക വാതക സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വീടിനോട് ചേര്‍ന്ന ഭാഗം പൂര്‍ണ്ണമായി തകരുകയുമായിരുന്നു. വീടിന് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. മാനന്തവാടി അഗ്‌നിരക്ഷ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റെത്തിയാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന്‍ ഓഫീസര്‍ വിശ്വാസ് പി.വി, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ഒ.ജി പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *