August 5, 2026

ചുരത്തിൽ യുവതി യുവാക്കളുടെ സാഹസിക യാത്ര; ഒടുവിൽ പോലീസ് പിടിയിൽ

0
IMG_20230814_085850.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ചുരത്തിലൂടെ അപകടകരമായ രീതിയിൽ യുവതിയുടെയും രണ്ട് യുവാക്കളുടെയും കാർയാത്ര. ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതിൽ ആളിരുന്നായിരുന്നു തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരംകയറിയത്. കാറിന്റെ സൺറൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുകയും ചെയ്തിരുന്നു.
കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസുകളും മറ്റു വാഹനങ്ങളും വലതുവശത്തിരിക്കുന്ന യുവാവിന് സമീപത്തുകൂടി കടന്നുപോകുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിൽ അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലീസ് പിഴ ചുമത്തി. ലക്കിടിയിൽവെച്ചാണ് കാറിന് 1000 രൂപ പിഴയിട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ്.ഐ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഴ ചുമത്തിയത്. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news