പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും പ്രതീക്ഷയുടെ വെളിച്ചമായിരുന്നു ഉമ്മന്‍ ചാണ്ടി: ആര്‍ ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ആലംബഹീനര്‍ക്കും പ്രതീക്ഷയുടെ വെളിച്ചമായ ഒരു വിളക്ക് ആയിരുന്നു മണ്‍മറഞ്ഞുപോയ ഉമ്മന്‍ചാണ്ടി എന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗസന്നദ്ധനായ നേതാവ് , പാവങ്ങളോട് കരുണയും സ്‌നേഹവും സഹായ മനസ്ഥിതിയും വച്ചുപുലര്‍ത്തി പോന്ന ഉമ്മന്‍ ചാണ്ടിയില്‍ എല്ലാവിധ ജനവിഭാഗങ്ങള്‍ക്കും വലിയ പ്രതീക്ഷയായിരുന്നു. എത്ര കാഠിന്യമേറിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളും,സ്‌നേഹസ്പര്‍ശം കൊണ്ടും അപൂര്‍വമായ മാസ്മരിക ശക്തികൊണ്ടും ജനങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാമാന്യമാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തിയ ടി സിദ്ദിഖ് എംഎല്‍എ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം ആയിരുന്നു അദ്ദേഹം എന്ന് ചൂണ്ടിക്കാട്ടി. തന്റെ പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും മാതൃകയാക്കിയാണ് മുന്നോട്ടുപോകുന്നത് എന്നും തന്റെ ജീവിതത്തില്‍ ഉണ്ടായ എല്ലാ സ്ഥാനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അദ്ദേഹത്തോടുള്ള കടപ്പാട് ജീവിതാവസാനം വരെ മറക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. സിപി വര്‍ഗീസ്,ബി സുരേഷ് ബാബു,ടി എ റെജി,സി ജയപ്രസാദ്, പി .ഉമ്മര്‍ കുണ്ടാട്ടില്‍, ടി.ബിനു തോമസ്, സി.നജീബ് കരണി, മോഹന്‍ദാസ് കോട്ടക്കൊല്ലി, ടി.ജിനി തോമസ്, പി. ശ്രീദേവി ബാബു, ടി.ജോയ് തൊട്ടിത്തറ, എ. ഗിരീഷ് കല്‍പ്പറ്റ, ആര്‍. താരീഖ് കടവന്‍, എന്‍.രാധ രാമസ്വാമി, പി. ബാബു പിണ്ടിപ്പുഴ, സി എ ഗോപി ജോസ് പാറക്കല്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു






Leave a Reply