ആദരിക്കല്‍ ചടങ്ങും പുരസ്‌കാര വിതരണവും നടത്തി
മാനന്തവാടി: ഓള്‍ കേരള വിധവ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിക്കല്‍ ചടങ്ങും പുരസ്‌കാര വിതരണവും നടത്തി. ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ അദ്ധ്യാപകര്‍, വിദ്ധ്യാര്‍ത്ഥികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച റേഡിയോ മാറ്റൊലി അംഗങ്ങള്‍, സെന്റ് കാതറിന്‍സ് എച്ച്.എസ്.എസ് പയ്യംമ്പള്ളി, കണിയാരം എല്‍ പി സ്‌കൂള്‍ തുടങ്ങിയവരെ ആദരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.വി.എസ് മൂസ അദ്ധ്യക്ഷതവഹിച്ചു.എകെഡബ്ല്യുഎ സ്‌റ്റേറ്റ് പ്രസിഡന്റ് സ്വപ്ന ആന്റണി സ്വാഗതം പറഞ്ഞു. ജോസ് പുന്നക്കുഴി ( ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ പ്രസിണ്ടന്റ് ) മികച്ച പ്രവര്‍ത്തകരെ മൊമെന്റ നല്‍കി ആദരിച്ചു. എം അബ്ദുള്‍ റഹ്‌മാന്‍ ഫാ : റോയി (മലങ്കര കാതലിക് ചര്‍ച്ച് മാനന്തവാടി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബീന കെ. നന്ദി പറഞ്ഞു.





Leave a Reply