ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും എ. ടി. എം കൗണ്ടർ ഉദ്ഘാടനവും നടത്തി
പുൽപ്പള്ളി: മുള്ളൻ കൊല്ലി സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ്സ് മെമ്പറുമാരുടെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദരിക്കലും, പാ ടിച്ചിറയിൽ എ. ടി. എം കൗണ്ടർ ഉദ്ഘടനവും നടത്തി .
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ക്യാഷ് അവാർഡും, മൊമെന്റോയും നൽകി ആദരിച്ചു.ഏത് സമയത്തും ക്യാഷ് പിൻവലിക്കുന്നതിനും , ക്യാഷ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പാടിച്ചിറയിൽ ആരംഭിച്ച എ. ടി. എം കൗണ്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
മുള്ളൻ കൊള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വാഴയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.ഡയറക്ടർ ജോസ് നാമറ്റം സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാ ജോസ്, ശിവ രാമൻ പാറക്കുഴി, വിനോദ് പറ പ്പള്ളി, റെജീന ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ബാങ്ക് സെക്രട്ടറി സജി ജോസഫ് നന്ദി പറഞ്ഞു. ഡയറക്ടർമാരായ ബെന്നി വേങ്ങശ്ശേരി, ഗിരിജ സത്യൻ, മിനി മാത്യു പങ്കെടുത്തു.






Leave a Reply