പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണം
പുൽപ്പള്ളി : പെരിക്കല്ലൂർ ബസ്സ് ഓപ്പറേറ്റിംങ്ങ് യാർഡിൽ കെ .എസ് .ആ ർ ടി .സി ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. രണ്ട് മാസക്കാലമായി മിക്ക ദിവസങ്ങളിലും യാർഡിൽ വെള്ളം മുടങ്ങുന്നുണ്ട്.ഇരുപതിലധികം ജീവനക്കാരാണ് യാർഡിൽ ദിനംപ്രതി വെള്ളം ഉപയോഗിക്കുന്നത്. വെള്ളത്തിന് ബത്തേരി വാട്ടർ അതോറിട്ടിയും, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തും ശാശ്വത പരിഹാരം കണ്ടെത്തണമെന്നും വിഷയത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സാബു ശിശിരം അധ്യക്ഷത വഹിച്ചു. സുനിൽ വാഴയ്ക്കൽ, ഷിബി തമ്പാൻ, രവി പന്നിക്കാംതടത്തിൽ, വി.സി.വിശ്വൻ പങ്കെടുത്തു.






Leave a Reply