September 18, 2026

ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നാളെ

0
20230817_195248.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി നഗരസഭയുടെ കിഴിലുള്ള പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകികൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നാളെ വെള്ളി വൈകീട്ട് നാലിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിക്ക് കാര്‍ഡ് നല്‍കി നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.   
ഇ-ഹെല്‍ത്തിന്റെ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രോഗികളുടേ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കുകയും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത് മൂലം ചികിത്സ കൂടുതല്‍ ഫലപ്രഥമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങള്‍, മരുന്നിന്റെ വിവരങ്ങള്‍, മറ്റ് പരിശോധനാഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നത് മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ ചികില്‍ത്സ ലഭ്യമാക്കാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് കാര്‍ഡ് നല്‍കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *