ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി
ബത്തേരി: സ്റ്റേഷനിലെ സ്റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് പോലീസ് ഉദ്യോഗസ്ഥൻ തന്നെ മോഷ്ടിച്ച സംഭവത്തെത്തുടർന്ന് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം. എ.എസ്.ഐമാർ ഉൾപ്പെടെ സ്റ്റേഷനിലെ 21 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലമാറ്റിയത്. ഇക്കഴിഞ്ഞ പത്തിനാണ് പോലീസ് സേനയ്ക്ക് നാണക്കേടായ ഹാൻസ് മോഷണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും ഒളിവിൽ കഴിയുന്ന ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.





Leave a Reply