May 20, 2024

സർഗ ശക്തിയെ വീണ്ടെടുക്കുക – സലീം ചാലിയം

0
20230817 195104.jpg
കൽപ്പറ്റ : ഓരോരുത്തരിലും അന്തർലീനമായ സർഗവാസനകളെ പരിപോഷിപ്പിച്ച് സമൂഹത്തിന് ഗുണകരമായ വിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യൻ എംബസി സ്കൂളിലെ പ്രമുഖ പരിശീലകൻ സലീം ചാലിയം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. കൽപ്പറ്റ എം സി ഫ് സ്കൂൾ സർഗോത്സവം-23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനേജർ ഡോ. മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ നീതു ജെ ജെ, ഹെഡ്മിസ്ട്രെസ് സുനിത ശ്രീനിവാസ്, കലാവേദി കൺവീനർ ജമീല, സ്കൂൾ ആർട്സ് മിനിസ്റ്റർ അയ്ത സൈന എന്നിവർ പ്രസംഗിച്ചു. സർഗോത്സവത്തിൽ ബ്ലൂ ഹൌസ് മികച്ച സ്കോർ നേടി മുൻപന്തിയിലെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *