September 13, 2026

മണിപ്പൂരിലും, ഹരിയാനയിലും സമാധാനാന്തരിക്ഷം പുനസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം ; സമസ്ത എംപ്ലോയീസ് അസോസിയേഷന്‍

0
20230818_114326.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മണിപ്പൂരിലും, ഹരിയാനയിലും സമാധാനാന്തരിക്ഷം പുനസ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.സുബൈര്‍ കണിയാമ്പറ്റ അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് സാഹിബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ഇ എ സംസ്ഥാന സെക്രട്ടറി അസീസ് പഴയ വൈത്തിരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി മുനീര്‍ വാളാട്, അബൂബക്കര്‍ ഫൈസി മണിച്ചിറ, ഹാരിസ് മാസ്റ്റര്‍ നായ്കട്ടി, അബൂബക്കര്‍ മുത്തങ്ങ സംസാരിച്ചു. മേഖലാ സെക്രട്ടറി ഫൈസല്‍ ബിനു മൊയ്തു സ്വാഗതവും നൗഫല്‍ മാസ്റ്റര്‍ വാകേരി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *