സമന്വയ ട്രാൻസ് ജൻഡർ പ്രത്യേക പദ്ധതി രജിസ്‌ട്രേഷനും ശില്പശാലയും നടത്തി
കൽപ്പറ്റ : കേരളത്തിലെ ട്രാൻസ് ജൻഡർ വിഭാഗങ്ങളടങ്ങിയ പഠിതാക്കൾക്കായി നടപ്പാക്കിവരുന്ന സമന്വയ തുടർ വിദ്യാഭ്യാസ പദ്ധതി രാജിസ്‌ട്രേഷൻ കാമ്പയിനും ശില്പശാലയും നടന്നു. സമന്വയ മുൻ പഠിതാക്കൾ നിലവിലെ ഗുണഭോക്താക്കൾ,എല്.ജി.ബി.ടി.ക്യൂ വിഭാഗക്കാർക്കിടയിലെ തുടർ പഠനം സാധ്യമാകാത്തവർ ക്കായാണ് ശില്പശാല നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച വളരെ സജീവമായ ട്രാൻസ് ജൻഡർ സംഘടനാ പ്രതിനിധികൾ അവരുടെ നിലവിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും പരിഹാരം തേടുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ,വനിത ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ വി.സി.സത്യൻ , സാമൂഹ്യ നീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് സജ്ഞയന്.കെ, കുടുംബശ്രീ പ്രോഗ്രാം മാനേജർ പി. ആശാ പോൾ, സുരക്ഷ ഫീള്ഡ് ഓഫീസർ സുമ.കെ, മഹിള സമഖ്യ കോ-ഓർഡിനേറ്റർ ടി. രമ്യ, ട്രാൻസ് ജൻഡർ.സംഘടനാ സെക്രട്ടറി മായാ രവി, ടി.ജി.സംഘടന ശ്യാമ എസ്, ബി.പ്രഭ എന്നിവരർ പ്രസംഗിച്ചു






Leave a Reply