August 1, 2026

കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുപ്പ് വയനാടിന് അഭിമാനമായി ഷാജി പാറക്കണ്ടി

0
20230820_195351.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഫുട്ബോൾ അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയായി കാവുമന്ദം സ്വദേശിയും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. കേരള ഫുട്ബോൾ അസോസിയേഷൻ രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ജില്ലയിൽ നിന്നും ഒരാൾ അതിൻറെ ഭാരവാഹിയായി വരുന്നത്. പ്രമുഖ വ്യവസായി നവാസ് മീരാൻ ആണ് അസോസിയേഷൻ പ്രസിഡണ്ട്. കഴിഞ്ഞ നാലു വർഷക്കാലമായി കെഎഫ്എ എക്സിക്യൂട്ടീവ് മെമ്പറാണ് ഷാജി. നാഷണൽ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ എട്ടുതവണ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ഷാജി, 2018ൽ കേരള ടീം ക്യാപ്റ്റനും ആയിരുന്നു. പഠനകാലത്ത് മൈസൂർ യൂണിവേഴ്സിറ്റി താരമായിരുന്ന ഷാജി, ജൂനിയർ, യൂത്ത്, സീനിയർ ടീമുകളിൽ ജില്ലയെ നയിച്ചിട്ടുണ്ട്. 2018 ൽ നടന്ന നാഷണൽ ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ കേരള ടീം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കാവും മന്ദം പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ. മക്കൾ ലിസ ആയിഷ, ഇഷാ ഫാത്തിമ, ഇസാൻ മുഹമ്മദ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *