400 കോടിയുടെ ക്രമക്കേട് ; സംസ്ഥാന അഡീഷ്ണൽ ചീഫ് സെക്രട്ടറി വിജിലൻസിന് പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ പരാതി നൽകി
പെരിക്കല്ലൂർ: കെ എസ് ആർ ടി സിയിൽ 400 കോടി ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസും,കെ എസ് ആർ ടി സി മാനേജ്‌മെൻ്റും അന്വേഷണം നടത്താതെ ചീഫ് ഓഫീസിൽ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് സംബന്ധിച്ച് കേരളാ സംസ്ഥാന അഡീഷ്ണൽ ചീഫ് സെക്രട്ടറി വിജിലൻസിന് പരാതി നൽകി.കെ എസ് ആർ ടി സി യുടെ വരുമാനവും, സ്പെയർ പാട്സ്, പെയിൻ്റ്, ഇന്ധനം ഇനത്തിൽ നടത്തിയ വൻ ക്രമക്കേടുകൾ കെ എസ് ആർ ടി സി മാനേജ്മെൻ്റ് അന്വേഷണം നടത്താതെ ഉയർന്ന ശമ്പളവും വാങ്ങി, ഉയർന്ന പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ജീവനക്കാരോടുള്ള അനീതിയാണ്. കെ എസ് ആർ ടി സി വൻ സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ ആസ്തികൾ സർക്കാർ പിടിച്ചാൽ തന്നെ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാൻ കഴിയും. വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പെരിക്കല്ലൂർ ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ പരാതി നൽകി.യോഗത്തിൽ സാബു ശിശിരം അദ്ധ്യക്ഷത വഹിച്ചു. സുനിൽ .വാഴയ്ക്കൽ, വി.സി. വിശ്വൻ, രവി പന്നിക്കാം തടത്തിൽ എന്നിവർ സംസാരിച്ചു.






Leave a Reply