May 31, 2026

കൊല്ലിവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

0
IMG_20260531_100008
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ പി.ജി നിർവഹിച്ചു. ചടങ്ങിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും, അങ്കണവാടി പഠനം പൂർത്തിയാക്കിയവർക്ക് മെമന്റോകൾ നൽകി യാത്രയയപ്പ് നൽകുകയും ചെയ്തു. പങ്കെടുത്തവർക്കായി പായസവിതരണവും ഒരുക്കിയിരുന്നു. അങ്കണവാടി ടീച്ചർ രാധാമണി ടി, ഹെൽപ്പർ ദീപ ടി.കെ, റിട്ടേർഡ് അങ്കണവാടി ടീച്ചർ സരോജിനി, എ.എൽ.എം.എസ്.സി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *