ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു
മാനന്തവാടി: 41 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിരമിച്ച ഫാ. ജോർജ് നെടുംതളിലിനെ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. ചടങ്ങിൽ വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. എൽദോ കൂരൻതാഴത്ത് പറമ്പിൽ, ട്രസ്റ്റി വി.സി. ജോസ് വാണാകുടിയിൽ, സെക്രട്ടറി സാലു കാഞ്ഞിരത്തിങ്കൽ, ജോയിന്റ് സെക്രട്ടറി ബിനേഷ് പടിക്കാട്ട്, പ്രധാന ശുശ്രൂഷകൻ അനീഷ് പറയടിയിൽ, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് കോപ്പുഴ എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം വരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഉപഹാരസമർപ്പണവും സ്നേഹവിരുന്നും ഇതോടൊപ്പം നടന്നു.





Leave a Reply