May 31, 2026

കണ്ണോത്തുമല ദുരന്തം:തൊഴിലാളി കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം നഷ്ട പരിഹാരം നൽകണം: ബിഎംഎസ്

0
IMG_20230826_183013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കണ്ണോത്ത്മല ദുരന്തത്തിൽ ദാരുണമായി മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും അടിയന്തര സഹായ ധനം നൽകണമെന്ന് കേരളാ പ്രദേശ് പ്ലാൻ്റേഷൻ . മസ്ദൂർ ഫെഡറേഷന് (ബിഎംഎസ്)സംസ്ഥാന പ്രസിഡൻ്റ് പി കെ മുരളീധരൻ ആവശ്യപ്പെട്ടു.ചെറുകിട ചായ തോട്ടങ്ങളിൽ ദിവസ കൂലിക്ക് ജോലിചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ട് അതിദാരുണമായി മരണപ്പെട്ടത്.ഇവർ കുടുംബത്തിൻറെ ആശ്രയമായിരുന്നു.വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം (ബിഎംഎസ്) സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ കെ പ്രകാശൻ അധ്യക്ഷ നായിരുന്നു. എൻ പി ചന്ദ്രൻ,സി ഉണ്ണികൃഷ്ണൻ, പി ആർ ബാലകൃഷ്ണൻ, ടി ഉണ്ണികൃഷ്ണൻ, കെ മോഹനൻ,പി നാരായണൻ, എ സുരേഷ് തുട ങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *