May 31, 2026

കണ്ണോത്ത്മല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇരുപത്തിയഞ്ചുലക്ഷം രൂപ സഹായധനം നൽകണം : എസ്.ഡി.പി.ഐ

0
IMG_20230826_182804.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ കണ്ണോത്ത്മല ജീപ്പപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈ:പ്രസിഡൻ്റ് അബ്ദുൽ ഹമീദ് മാസ്റ്റർ ആവശ്യപ്പെട്ടു. തലപ്പുഴ മക്കിമലയിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയും കുടുംബങ്ങൾക്ക് അർഹമായ ധനസഹായവും ഉറപ്പുവരുത്തണം. സ്വന്തമായി ഭൂമി പോലുമില്ലാത്തവരും മതിയായ യാത്രാ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നവരുമാണ് ഈ പ്രദേശവാസികൾ. പരിതാപകരമായ ജീവിത സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല അപകടത്തിൽപ്പെട്ടത് തുഛമായ ദിവസവേതനത്തിത് തൊഴിലെടുക്കുന്ന അസംഘടിത തൊഴിലാളികളാണ്. മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. 
സംസ്ഥാന സെക്രട്ടറിമാരായ മഞ്ജുഷ മാവിലാടം, പി.ജമീല, സംസ്ഥാന സമിതിയംഗങ്ങളായ മുസ്ഥഫ പാലേരി, ടി.നാസർ, ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ്, ജില്ലാ ജന:സെക്രട്ടറി എൻ.ഹംസ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *