May 31, 2026

ഒരുമയോടെ ഓണം ; പരിപാടി സംഘടിപ്പിച്ചു

0
20230827_145652.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി പാക്കം യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ വിവിധ മത്സരങ്ങളോടെ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുൽപള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ്കുമാർ നിർവഹിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് കൊല്ലമാവുടിയിൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. മാത്യു മുണ്ടക്കൊടിയിൽ ഓണസന്ദേശം നൽകി. പുൽപള്ളി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോളി നരിതൂക്കിൽ സമ്മാനദാനം നിർവഹിച്ചു. ശ്രേയസ് പ്രോഗ്രാം കോർഡിനേറ്റർ ഷാൻസൺ കെ. ഒ, ബിനി തോമസ്, കുഞ്ഞുമോൻ വി. എ, സിന്ധു ബിനോയ്‌, രഘുദേവ് തുടങ്ങിയവർ നേതൃത്വം നൽകി. മെമ്പർമാരായ : രാജു, ഉഷ ടീച്ചർ, സുശീല സുബ്രഹ്മണ്യൻ, സുമ ബിനേഷ്, ഉഷ സത്യൻ, രജിത്ര ബാബുരാജ്.ജില്ലാ പഞ്ചായത്തഗം ബിന്ദു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.വടം വലി, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സര പരിപാടികൾ സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *