November 3, 2026

മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടി ഉയര്‍ത്തി

0
20230827_190621.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന ദേവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന്റെയും സുവിശേഷധാരയുടെയും മുന്നോടിയായി ദേവാലയത്തില്‍ കൊടി ഉയര്‍ത്തി. ഇടവക വികാരി റവറന്റ് ഫാദര്‍ വർഗീസ് കക്കട്ടില്‍ കൊടി ഉയര്‍ത്തി. സെക്രട്ടറി കെ.എം കുര്യാക്കോസ്, ട്രസ്റ്റി സി.എസ് പൗലോസ്, പബ്ലിസിറ്റി കണ്‍വീനര്‍ വിനു പി ടി , മറ്റു ഇടവക അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .തുടര്‍ന്ന് പെരുന്നാളിന് മുന്നോടിയായി നടത്തപ്പെടുന്നവാഹന വിളംബര ജാഥ മീനങ്ങാടി സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നാരംഭിച്ചു. മീനങ്ങാടി മേഖലയിലെ മുഴുവന്‍ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തി. ജാഥ ക്യാപ്ടന്‍ ബേസില്‍ വി ജോസ് ജാഥക്ക് നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *