May 20, 2024

സാങ്കേതിക തകരാറിൽ പഴിചാരി ജീവനക്കാരെ സർക്കാർ വഞ്ചിച്ചു: യു ടി.ഇ.എഫ്

0
20230827 185851.jpg
കൽപ്പറ്റ: ഓണക്കാലത്ത് സംസ്ഥാന സർക്കാർ അധ്യാപകരേയും ജീവനക്കാരേയും വഞ്ചിച്ചിരിക്കുകയാണ് എന്ന് ആരോപിച്ച് യു.ടി.ഇ.എഫ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ട്രഷറിയുടെ സാങ്കേതിക തകരാറിൽ പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രഖ്യാപിച്ച ഓണം ബോണസും, ഉത്സവബത്തയും, അഡ്വാൻസും പോലും ഓണത്തിന് മുൻപ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കയറുമോയെന്ന് വ്യക്തതയില്ല.
ഓണത്തിന് മുൻപ് ഒരു മാസത്തെ ശമ്പളം മുൻകൂറായി ലഭിച്ചിരുന്നത് ഓർമ്മയിൽ മാത്രമായി തീർന്നിരിക്കുകയാണ്. ജീവനക്കാരെ വഞ്ചിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം അലയടിക്കുകയാണെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ ചെയർമാൻ സി.ഇബ്രാഹിം പറഞ്ഞു. ജില്ലാ ചെയർമാൻ മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ യോഗത്തിൽ പി.എസ് ഗിരീഷ്കുമാർ, കെ.സി. കുഞ്ഞമ്മദ്, വി.സി.സത്യൻ, കെ.ടി.ഷാജി, ജേക്കബ് സെബാസ്റ്റ്യൻ, വി.എൻ.മനോജ്കുമാർ, ടി.എം.അനൂപ്, കെ.ചിത്ര, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, വി.ടി.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.ജെ.ഷിജു, സലാം കൽപ്പറ്റ, എൻ.എസ് റമീസ് ബക്കർ, ബി.സുനിൽകുമാർ, അരുൺ ടി. ജോസ്, കെ.ജി. പ്രശോഭ്, കെ.സി.ജിനി, എം.വി.സതീഷ്, പി.ഒ.ലിസ്സി, പി.റീന, ബിജു ജോസഫ്, എം.നിഷ, റഹ്മത്തുള്ള, സി.കെ.ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *