May 9, 2024

മുഖവൈകല്യ നിവാരണ ക്യാംപ് സെപ്തംമ്പർ 9ന്

0
Img 20230831 180940.jpg
 മാനന്തവാടി: സെപ്റ്റംമ്പർ 9 ന് മാനന്തവാടിയിൽ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി ബസ് സ്റ്റാന്റിന് എതിർ വശം മാതാ ഹോട്ടലിന് സമീപമുള്ള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻഹാളിലാണ് ക്യാംപ് നടക്കുക. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം

    മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *