June 20, 2026

മാവോയിസ്റ്റ് സാന്നിധ്യം തുടർക്കഥയാകുമ്പോൾ മറ്റൊരു ഏറ്റുമുട്ടലിന് സാധ്യതയോ? ആശങ്കയൊഴിയാതെ വയനാട്

0
img_20231005_054822
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാവോയിസ്റ്റ് സാന്നിധ്യം തുടർക്കഥയാകുമ്പോൾ മറ്റൊരു ഏറ്റുമുട്ടലിന് സാധ്യതയോ?
ആശങ്കയൊഴിയാതെ വയനാട്.

ഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റ് സാനിധ്യവും ആക്രമണവും മറ്റൊരു ഏറ്റമുട്ടലിൽ കലാശിക്കുമോയെന്ന ആശങ്കയുണ്ട്. ആദ്യ ആക്രമണത്തെ ന്യായീകരിച്ച് വീണ്ടും ഇതേ സ്ഥലത്തെത്തി നോട്ടിസ്, ലഘുലേഖകൾ വിതരണം ചെയ്തു. തൊയി ലാളികളുടെ ദയനീയതകൾക്ക് പരിഹാരം കാണണമെന്നാണ് മാവോയിസ്റ്റ് ആവശ്യം

ത്തര ബംഗാളില്‍ നടന്ന നക്‌സല്‍ബാരി പ്രക്ഷോഭത്തിന്റെ അലയൊലികലാണ് 1960 കളുടെ അവസാനത്തെ അടയാളപ്പെടുത്തിയത്, പിന്നീട് വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിൽ അവരെത്തി..എ.വര്‍ഗ്ഗീസിന്റേയും കെ.അജിതയുടേയും നേതൃത്വത്തിലുള്ള പോരാട്ടങ്ങള്‍ നാടെങ്ങും സ്വാധീനം ചെലുത്തി…ജന്മിമാര്‍ക്കെതിരായിരുന്നു നക്‌സലുകളുടെ പോരാട്ടം. വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതോടെ നക്‌സലുകള്‍ക്ക് തിരിച്ചടിയായി….

നുഷ്യർക്കെതിരെ ആയുധം എടുക്കാതെ, തിന്മയ്ക്കെതിരെ പോരാടിയ മനുഷ്യർ എന്നാണ് അവരെ വിളിച്ചിരുന്നത്… പക്ഷേ ജനാധിപത്യം എന്ന വ്യവസ്ഥയ്ക്ക് എതിരായതുകൊണ്ട് രാജ്യ ദ്രോഹ പ്രവർത്തനമായി മാറി.

ഴിഞ്ഞ ദിവസങ്ങളായി ഒരിക്കൽ കൂടെ വയനാട്ടിൽ മാവോയിസ്റ്റിന്റെ ആക്രമണം തുടർക്കഥയാകുന്നു. വയനാടിന്റെ ചരിത്രത്തിൽ ഇനിയും മാവോയിസ്റ്റ് കൊല്ലപ്പെടുന്ന താളുകൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഭരണകൂടം. അത്തരത്തിലൊരു ഏറ്റുമുട്ടലിലേക്ക് ഇനിയും സാഹചര്യങ്ങൾ ഉണ്ടാകുമോ?

മുൻപത്തെ രണ്ട് ഏറ്റുമുട്ടലിലെ മരണങ്ങളും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടം വെച്ചിരുന്നു. 2019 മാർച്ച് 6, ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ മാവോയിസ്റ്റ് സി പി ജലീലിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത് അന്നാണ്. മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീൽ. മാർച്ച് ആറിന് രാത്രി ജലീലും മറ്റൊരാളും റിസോർട്ടിൽ എത്തി ജീവനക്കാരോട് ഭക്ഷണവും പണവും ആവശ്യപ്പെട്ടു. ഈ വിവരം റിസോർട്ട് മാനേജ്‌മെന്റിൽപ്പെട്ടവർ അറിയിച്ചതിനെത്തുടർന്ന് തണ്ടർബോൾട്ട് കമാൻഡോകളും ആന്റി നക്‌സൽ സ്‌ക്വാഡ് അംഗങ്ങളും വൈത്തിരി സി ഐയുടെ നേതൃത്വത്തിൽ റിസോർട്ടിൽ എത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്.

റിസോർട്ടിലെ റിസപ്ഷൻ കൗണ്ടറിന് കുറച്ചുമാറി കൃത്രിമ പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം ഉണ്ടായിരുന്നത്. പിറ്റേന്ന് ഉച്ചയോടെ ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മൃതദേഹം കാണാൻ പോലീസ് മാധ്യമപ്രവർത്തകരെ അനുവദിച്ചത്. മൃതദേഹത്തിന് സമീപം നാടൻ തോക്കും സഞ്ചിയും ചിതറിയ നിലയിൽ കറൻസിയും ഉണ്ടായിരുന്നു. ജലീലിന്റെ തലക്ക് പിന്നിലും തോളിലുമാണ് വെടിയേറ്റത്. ജലീലിനൊപ്പം റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘാംഗത്തിനും വെടിയേറ്റതായി സൂചന ഉണ്ടായിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനും ആരെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.

പിന്നീട് ഒരിക്കൽ, 2020 മറ്റൊരു മോവോയിസ്റ് കൂടി വയനാട്ടിൽ വച്ച് കൊല്ലപ്പെട്ടു. മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ തമിഴ്‌നാട് തേനി പുതുക്കോട്ട പെരിയകുളം വേൽമുരുകൻ മരിച്ചിരുന്നു. സി പി ഐ(മാവോയിസ്റ്റ്)കബനി ദളം മുൻ അംഗമായ വേൽമുരുകൻ 2020 നവംബർ രണ്ടിനാണ് പടിഞ്ഞാറത്തറ ബപ്പനം വനത്തിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റുമരിച്ചത്. 2016നു ശേഷം സംസ്ഥാനത്ത് പോലീസ് വെടിയേറ്റ് മരിക്കുന്ന എട്ടാമത്തെയും വയനാട്ടിൽ രണ്ടാമത്തെയും മാവോവാദിയായിരുന്നു വേൽമുരുകൻ.

കേരളത്തില്‍ പൊലിസിന്റെ വെടിയേറ്റു മരിക്കുന്ന എട്ടാമത്തെ മാവോയിസ്റ്റാണ് വേല്‍മുരുകന്‍. പതിവുപോലെ ഈ മരണവും പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്നും മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കു നേരെ വെടിവച്ചതിനെ തുടര്‍ന്നാണ് തിരിച്ചു വെടിവച്ചതുമെന്നൊക്കെയാണ് പൊലിസ് ഭാഷ്യം. മാവോയിസ്റ്റുകള്‍ ആയുധധാരികളും സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്നവരുമായതിനാല്‍ അങ്ങനെ സംഭവിച്ചുകൂടെന്നില്ല. എന്നാല്‍, ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന ആരോപണങ്ങളും സംശയവും മനുഷ്യാവകാശപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവരുമടക്കം വലിയൊരു വിഭാഗം ആളുകളില്‍ നിന്ന് ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്..

പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നു എന്നത് ദുരൂഹത ബാക്കിയാക്കുന്ന ഒന്നാണ്. രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുകയും കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന തീവ്രവാദി വേട്ടകളുടെ ചരിത്രം അതിനോടു ചേര്‍ത്തു വായിക്കുകയും ചെയ്യുമ്പോള്‍ ഉത്തരങ്ങൾ ഒരുപാട് കിട്ടാനുണ്ട്.

വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാവോയിസ്റ്റുകൾക്ക് പ്രാദേശിക പിന്തുണയും ലഭിക്കുന്നുണ്ടന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *