August 4, 2026

വിദേശങ്ങളിലേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യും: കൃഷി മന്ത്രി ടി. സിദ്ദിഖ്

0
IMG_20260804_162517
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഫലവർഗങ്ങളായ മാംഗോസ്റ്റിൻ, അവക്കാഡോ, റംബൂട്ടാൻ കൃഷികൾക്ക് പ്രോത്സാഹനം നൽകുകയും കർഷകർക്ക് ആകർഷകമായ വില ലഭ്യമാക്കുന്നതിനായി അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും കാർഷിക വികസന – കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. വയനാട് ജില്ല യു.ഡി.എഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിനു മറുപടി പറയവേയാണ് വയനാടിന് ഒട്ടേറെ ഗുണകരമാകുന്ന പദ്ധതി മന്ത്രി പ്രഖ്യാപിച്ചത്.

 

കേരളത്തിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും മനസ്സിലാക്കിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി കാർഷികമേഖലയിലെ വിദഗ്ധർ, ഉന്നതതല ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് സംഘടിപ്പിക്കുമെന്നും, ഇതിൻ്റെ മുന്നോടിയായി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും കൃഷി മന്ത്രി പ്രസ്താവിച്ചു. വയനാട് ജില്ല അഭിമുഖീകരിക്കുന്ന വികസന വിഷയങ്ങൾ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രിയങ്ക ഗാന്ധി എം.പി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അവ അതീവ പ്രാധാന്യത്തോടെ നടപ്പിലാക്കുവാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

 

വയനാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രി, എം.എൽ.എ മാർ എന്നിവരെ ആദരിക്കുന്നതിനായി ജില്ല യു.ഡി.എഫ് കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗം ഡി.സി.സി പ്രസിഡണ്ട് ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ടി. മുഹമ്മദ്, ജില്ല കൺവീനർ എച്ച്.ബി. പ്രദീപ് എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി. ഉഷ വിജയൻ എം.എൽ.എ, രാഷ്ട്രീയ കാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, പി.പി. ആലി, ജോസഫ് കളപ്പുര, സി.പി. വർഗീസ്, റസാഖ് കല്പറ്റ, വി.എ. മജീദ്, പി. പോക്കർ ഹാജി, എൻ.കെ. വർഗീസ്, അമ്മദ് പടയൻ, ഡി.പി. രാജശേഖരൻ, സലിം മേമന, ശ്രീധരൻ അമ്മാനി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, മാടക്കര അബ്ദുള്ള, ടി. ഹംസ, സി.ജെ. വർക്കി, കെ.ടി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *