പ്രതിരോധ സംവിധാനങ്ങളില്ല; കുന്നമ്പറ്റയിൽ നാട്ടിലിറങ്ങി കാട്ടാന
മേപ്പാടി: വൈദ്യുതി ഫെൻസിംഗ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ പാളിയതിനെ തുടർന്ന്കുന്നമ്പറ്റയിൽ നാട്ടിലിറങ്ങി കാട്ടാന . കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനയെത്തി. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും വരുത്തി. ഇതോടെ പ്രദേശത്തുകാർ ഭീതിയിലാണ്. കാട്ടാന ആക്രമണത്തിൽ മുമ്പ് ഇവിടെ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ചെമ്പ്ര വന പ്രദേശത്തുനിന്ന് ഇടക്കിടെ കാട്ടാനകൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടെ കാട്ടാനയെത്തി. വീടുകളുടെ മുറ്റത്തുകൂടിയായിരുന്നു ആനയുടെ സഞ്ചാരം. പ്രദേശത്ത് വ്യാപക കൃഷിനാശവും വരുത്തി.
രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.






Leave a Reply