എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ കവര്‍ന്നെടുക്കുന്നു: ടി സിദ്ദിഖ് എംഎല്‍എ
മീനങ്ങാടി: തൊഴിലാളികളുടെ സര്‍ക്കാരെന്നവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ കവര്‍ന്നെടുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുമട്ടുതൊഴിലാളികള്‍ക്ക് ഇ എസ് ഐ ഏര്‍പ്പെടുത്തുക, സര്‍ക്കാറിന്റെ ചുമട്ടുതൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുക, ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സമ്മേളനങ്ങളുടെ ഭാഗമായാണ് ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.
തൊഴിലാളികളുടെ തൊഴില്‍ കവര്‍ന്നെടുക്കുന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ ഇംഗിതത്തിനനുസരിച്ച് അശാസ്ത്രീയമായി 26A തൊഴില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടി പ്രതിഷേധാര്‍ഹം ആണെന്നും ഇത്തരം തൊഴിലാളി വിരുദ്ധ സമീപനങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 26 27 തീയതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനവും റാലിയും വിജയിപ്പിക്കാനും ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.






Leave a Reply