കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ച റവന്യൂ മന്ത്രിയുടെ ഉത്തരവ് മാനുഷിക പരിഗണനയുടെ ഉദാത്ത മാതൃക; ഇ ജെ ബാബു
കല്‍പറ്റ: വയനാടിന്റെ നിര്‍മാണ മേഖലയില്‍ പ്രിതിസന്ധി സൃഷ്ട്ടിച്ച കെഎല്‍ ആര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ ഉത്തരിവിട്ട സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവ് മാനുഷിക പരിഗണനയുടെ ഉദാത്ത മാതൃകയാണെന്ന് സി പിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. മന്ത്രിയുടെ നിർദേശ പ്രകാരം ലാന്റ് ബോർഡ് സെക്രട്ടറി കലക്ട്ടർക്ക് ഉത്തരവ് നൽകുകയായിരുന്നു. ഉത്തരവിന്‍ പ്രകാരം കെട്ടിട നിർമാണാനുമതി നൽകുന്നതിന് മുമ്പ് നിർമാണം നടത്താനുദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 811 പ്രകാരം ഇളവ് ലഭിച്ച ഭൂമിയിൽ പെട്ടതാണോ എന്ന സർട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യപ്പെടേണ്ടതില്ല. ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ വില്ലേജാഫീസർമാർ കൈവശ സർട്ടിഫിക്കറ്റിലോ അല്ലാതെയോ രേഖപ്പെടുത്തി നൽകേണ്ടതില്ല. ഇതു സംബന്ധമായി പുറപ്പെടുവിച്ച സൂചന 1,2,3 സർക്കുലറുകൾ അടക്കമുളള കെഎൽആൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സർക്കുലറുകളും പിൻവലിച്ചിട്ടുണ്ട്. ഉത്തരവ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും ഇ ജെ ബാബു പറഞ്ഞു
Leave a Reply