May 5, 2026

മുള്ളൻകൊല്ലി പഞ്ചായത്തിൽ സൂര്യതാപം പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

0
WhatsApp Image 2026-05-05 at 4.17.19 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: സൂര്യതാപം പ്രത്യേക ക്ലിനിക്ക് മുള്ളൻകൊല്ലി പഞ്ചായത്തിൽ മൂന്നിടങ്ങളിൽ പ്രവർത്തനമാരംഭിച്ചു. പാടിച്ചിറയിൽ ഗ്രാമീൺ ബാങ്കിൻ്റെ എതിർവശത്ത്, മുള്ളൻകൊല്ലി മണിയത്ത് ചിക്കൻ സ്റ്റാളിന് സമീപവും, പെരിക്കല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി പെരിക്കല്ലൂർ പള്ളി കെട്ടിടത്തിലും സൗകര്യം ചെയ്ത് കൊടുത്താണ് ടൗണുകളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചത്.

രാവിലെ 10 30 മുതൽ വൈകുന്നേരം 3 30 വരെയാണ് പ്രവർത്തന സമയം. കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബിപി, ഷുഗർ എന്നിവ നോക്കുകയും ക്ഷീണം മറ്റ് എന്തെങ്കിലുമുണ്ടെങ്കിൽ ഫസ്റ്റ് എയ്ഡ് നൽകി വേണ്ട നടപടികൾ സ്വീകരിക്കുന്നതുമാണ്.

ചൂടുകൂടിയ കാലാവസ്ഥ കണക്കാക്കിയാണ് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്. മഴപെയ്തു അന്തരീക്ഷം തണുക്കുന്നത് വരെ ഈ ക്ലിനിക്കുകളുടെ പ്രവർത്തനം തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിജു എം, പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, പഞ്ചായത്ത് സെക്രട്ടറി അശ്വിൻ ആർ എസ്, മെഡിക്കൽ ഓഫീസർ ആൽബിൻ മാത്യു എന്നിവരുടേയും പാടിച്ചിറ ഹെൽത്ത് സ്റ്റാഫുകളുടെയും സംയുക്തമായ നേതൃത്വത്തിലാണ് ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *