June 20, 2026

സംവിധായിക ആതിര വയനാടിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധം

0
20231027_095653
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സംവിധായിക ആതിര വയനാടിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധം. ഗോത്രവർഗ്ഗ സമൂഹത്തിന് ലക്ഷ്യമിട്ട് നടത്തുന്ന ഗൂഢാലോചയെന്ന് കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം പി എം പറഞ്ഞു. ഗോത്രവർഗ്ഗ സംസ്കാരത്തെ അവരുടെ കലാരൂപങ്ങളെ ലോകത്തിനു മുൻപിൽ എത്തിക്കാനുള്ള കുറച്ച് ചെറുപ്പക്കാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും അതേസമയം അവരുടെ വളർച്ച ഒറ്റ തിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കാൻ ആണ് ശ്രമമെങ്കിൽ ശക്തമായാ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി അറിയിച്ചത്. പരിപാടിയിൽ വിഗേഷ്, ശ്യാം, പപ്പൻ, വനജ, തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *