May 19, 2024

നിര്‍ത്തലാക്കിയ സബ്‌സിഡി പുന:സ്ഥാപിക്കണം മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
Img 20231027 Wa0019

 

കല്‍പ്പറ്റ:സബ്‌സിഡി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കണം മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാലിത്തീറ്റ, സൈലേജ്, ചോളം, പുല്ല് എന്നിവയ്ക്ക് മില്‍മ നല്‍കി വന്നിരുന്ന സബ്‌സിഡിയാണ് നിര്‍ത്തലാക്കിയത്. ഇത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മില്‍മ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത് . സബ്സിഡി നിര്‍ത്തലാക്കിയതോടെ ക്ഷീരകര്‍ഷകര്‍ വലിയ ദുരിതത്തിലാണ്. പലരും കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ നിര്‍ബദ്ധിതരായിരിക്കുകയാണ്. സബ്‌സിഡി പുന:സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ല കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

 

മാര്‍ച്ച് സംസ്ഥാന സെക്രട്ടറി താജ്മണ്‍സൂര്‍ ഉദ്ഘാടനം ചെയ്തു. മില്‍മ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി വേണു ചെറിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ആര്‍. ജനകന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ലില്ലി മാത്യു, ഇസ്മായില്‍ മലപുറം, പി എസ് അഭിലാഷ് പി.എന്‍ രാജന്‍, മത്തായി പുള്ളോര്‍ കുടി എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *