ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ജീവനക്കാരെ വഞ്ചിക്കുന്നു-എന്‍ ജി ഒ അസോസിയേഷന്‍.
കല്‍പ്പറ്റ:- കേരള എന്‍ജിഒ അസോസിയേഷന്‍ അമ്പതാം സ്ഥാപകദിനം വിപുലമായി ആചരിച്ചു.സമസ്ത മേഖലയിലും പരാജയമായ ഒരു സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത്. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി എ, ലീവ് സറണ്ടര്‍ എന്നിവയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ഇടതുപക്ഷ സര്‍വീസസ് സംഘടനകള്‍ കൊടിയുടെ നിറം നോക്കി മൗനവ്രതം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സാധാരണ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇടതുപക്ഷ സര്‍വീസസ് സംഘടനകള്‍ മൗനം വെടിയണം. അമ്പതാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ തുടര്‍ന്നും നിരവധിയായ പ്രക്ഷോഭ സമരപരിപാടികള്‍ക്ക് സംഘടന നേതൃത്വം കൊടുക്കും. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കല്‍ നിര്‍വ്വഹിച്ചു , സെക്രട്ടറിയേറ്റ് അംഗം കെ എ മുജീബ്,ജില്ല സെക്രട്ടറി പി ജെ ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോര്‍ജ് സെബാസ്റ്റ്യന്‍ ജില്ല നേതാക്കളായ പി ടി സന്തോഷ്, ബെന്‍സി ജേക്കബ്,ജെയിംസ് കുര്യന്‍, വേണു കെ ജി ,സാബു എബ്രഹാം,പ്രജീഷ് കെ എസ്,രമേശ് കെ, അഫ്‌സല്‍ കെ എച്ച് ,ജോളി കെ എ,വക്കച്ചന്‍ ടി ജെ,പോള്‍ വര്‍ഗീസ്, രഞ്ജിത്ത്, ഷൈബി, രജിത്ത് തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജന്മദിന സന്ദേശം നല്‍കി.
Leave a Reply