August 2, 2026

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്: കേരളോത്സവത്തിന് തുടക്കമായി

0
Img 20231030 184054
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് മരവയില്‍ സ്റ്റേഡിയത്തില്‍ വിളംമ്പര ജാഥയോടുകൂടി തുടക്കം കുറിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷാബി മെമ്പര്‍മാരായ അരുണ്‍ ദേവ്, പി .രാഘവന്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ സി.പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

ഉദ്ഘാടന ചടങ്ങിന് ശേഷം അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടന്നു. വിവിധ ദിവസങ്ങളിലായി നടക്കുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ 3ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് നടക്കുന്ന കലാ മത്സരങ്ങളോടെ ബ്ലോക്ക് തല കേരളോത്സവത്തിന് സമാപനം കുറിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *