June 20, 2026

ജില്ലാ സ്കൂൾ ലീഗ്: യുവാകപ്പ് ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട്ടിലെ പ്രഥമ പ്രൊഫഷണൽ ക്ലബ്ബായ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ ലീഗ് -യുവാകപ്പ് ഹാൻഡ് ബുക്ക്അഡ്വ.ടി സിദ്ധീഖ് എം എൽ എ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസിന് നൽകി പ്രകാശനംചെയ്തു.

കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടുകൂടി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും,ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും,സഹകരണത്തോടെയുമാണ് പരിപാടി നടത്തപ്പെടുന്നത്.

ചടങ്ങിൽ യുണൈറ്റഡ് എഫ്.സി എക്സിക്യൂട്ടീവ് മെമ്പർ അഫ്സൽ. സി കെ,കോച്ച് ഡെയ്സൺ ചെറിയാൻ, ക്ലബ്‌ കോഡിനേറ്റർ, നൗഷാദ്, പി ആർ. ഒ അബ്ദുൽ നാസർ കെ കെ എന്നിവർപങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *